മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റില്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പ്രഖ്യാപനം നടപ്പിലാകാന്‍ കാത്തിരിക്കും. ഇത് സംഭവിച്ചാല്‍, ഇന്ത്യയിലെ കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ട യുദ്ധത്തിന്റെ ചരിത്രവിജയമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ട്വിറ്ററില്‍ കുറിച്ചു.
സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കിസാന്‍ സഭയും കിസാന്‍ മോര്‍ച്ചയും അറിയിച്ചു. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണമെന്നും പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണമെന്നും അവര്‍ പറഞ്ഞു. കിസാന്‍ സിന്ദാബാദ് വിളികള്‍ മുഴക്കിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കര്‍ഷകര്‍ വരവേറ്റത്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു കര്‍ഷകര്‍ സന്തോഷം പങ്കിട്ടു. അതേസമയം പ്രസ്താവന വിശ്വസിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം നിര്‍ത്തില്ലെന്നുമാണ് ഒരു വിഭാഗം കര്‍ഷകരുടെ നിലപാട്.
No comments