Breaking News

വൈ.എ റഹീം നേതൃത്വം നല്‍കിയ വിശാല ജനകീയ മുന്നണി വിജയം കരസ്ഥമാക്കി

 


വൈ.എ റഹീം നേതൃത്വം നല്‍കിയ വിശാല ജനകീയ മുന്നണി വിജയം കരസ്ഥമാക്കി. ഇത് പതിനാലാം തവണയാണ് കോണ്‍ഗ്രസ് നേതാവ് വൈ എ റഹീം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഏഴ് ഭാരവാഹികളും, ഏഴ് ഭരണസമിതി അംഗങ്ങളുമടക്കം 14 സ്ഥാനങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് അനുകൂല വിശാല ജനകീയ മുന്നണി ഏഴ് ഭാരവാഹി സ്ഥാനങ്ങളും തൂത്തുവാരി. ഈ പാനലിലെ അഞ്ച് ഭരണസമിതി സ്ഥാനാര്‍ഥികളും വിജയിച്ചു. ഇടത് അനുകൂല വിശാല വികസന മുന്നണിയിലെ ജോണ്‍സന്‍ മാത്തുകുട്ടിയെ 194 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇന്‍കാസ് നേതാവ് അഡ്വ. വൈ എ റഹീം പതിനാലാം തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

No comments