മലപ്പുറത്ത് കോണ്‍ഗ്രസ് സമവാക്യങ്ങള്‍ മാറുന്നു..!! ജില്ലയിലെ നേതൃമാറ്റം സൂചിപ്പിക്കുന്നത്...
മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടായി നിലനിന്നിരുന്ന സമവാക്യങ്ങള്‍ മാറുകയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന.
1969ല്‍ രൂപീകൃതമായത് മുതല്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവസാന വാക്ക് ആര്യാടന്‍ മുഹമ്മദാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സമ്ബൂര്‍ണമായി വരുതിയിലാക്കിയ 1992ലെ സംഘടന തെരഞ്ഞെടുപ്പിലും മലപ്പുറം ജില്ല എ ഗ്രൂപ്പിന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.
ആര്യാടന്‍ മുഹമ്മദിന്‍റെ ഹിതമായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടിലെ മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, പുതുമുഖമായ വി.എസ്. ജോയ് ഡി.സി.സി പ്രസിഡന്‍റായി കടന്നുവന്നത് ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വമ്ബിച്ച മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ ദയനീയ പരാജയത്തിനുശേഷം രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവും ഉമ്മന്‍ ചാണ്ടിയോ കെ.സി. ജോസഫോ കെ.പി.സി.സി പ്രസിഡന്‍റും എന്ന ഫോര്‍മുലയുമായി തിരുവനന്തപുരം കവടിയാറിലെ ആര്യാടന്‍ മുഹമ്മദിന്‍റെ ഫ്ലാറ്റില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. പ്രവര്‍ത്തകരുടെയും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെയും ശക്തമായ പ്രതിഷേധത്തിനു കാരണമായ ഈ ഗ്രൂപ്പ് നീക്കമാണ് കോണ്‍ഗ്രസില്‍ പുതിയ അച്ചുതണ്ട് രൂപപ്പെടാന്‍ ഇടയാക്കിയത്. ഇതോടെയാണ് മലപ്പുറത്തെ എ വിഭാഗം കോണ്‍ഗ്രസിലും ഭിന്നത രൂപപ്പെട്ടത്.
കെ.സി. വേണുഗോപാല്‍-വി.ഡി. സതീശന്‍-കെ. സുധാകരന്‍ നിരയുടെ സംസ്ഥാനത്തെ മുഖ്യ സംഘാടകരിലൊരാളായ എ.പി. അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ വലിയ വിഭാഗം നടത്തിയ നീക്കത്തിന്‍റെ വിജയമായിരുന്നുവി.എസ്. ജോയിയുടെ സ്ഥാനാരോഹണം. ഇത് ആര്യാടന്‍റെ താല്‍പര്യത്തിന് വിരുദ്ധമായിരുന്നു. വി.എസ്. ജോയ്, ഇ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ മുന്‍നിര എ ഗ്രൂപ്പ് നേതാക്കള്‍ വേറിട്ട ദിശയിലൂടെ നീങ്ങുകയാണിപ്പോള്‍. ജില്ലയിലെ പ്രമുഖ നേതാക്കളുടെയും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണയും ഈ നീക്കത്തിനുണ്ട്.
കോണ്‍ഗ്രസ് അംഗത്വ വിതരണവും പാര്‍ട്ടി പുനഃസംഘടനയും അടുത്തെത്തിയതോടെ എ.പി. അനില്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ഐ വിഭാഗവും ആര്യാടന്‍ ഷൗക്കത്തിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി മുന്നോട്ടുവന്ന എ വിഭാഗവും ഒരുമിച്ച് നീങ്ങാന്‍ ധാരണയായിരിക്കുന്നു. കെ.സി. വേണുഗോപാലിന്‍റെ പിന്തുണ ഈ ഗ്രൂപ്പിനാണ്. ആര്യാടന്‍ ഷൗക്കത്തും പി.ടി. അജയ് മോഹനും ഒരുമിച്ച് പോകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുടെ പിന്തുണ ഇവര്‍ക്കൊപ്പമാണ്. പുതിയ ഗ്രൂപ്പ് മാറ്റങ്ങള്‍ ജില്ലയിലെ താഴേതട്ടിലുള്ള പുനഃസംഘടനയില്‍ പ്രതിഫലിക്കും.
No comments