ഗ്രൂപ്പു മാനേജര്‍മാരുടെ ചരടുവലിക്ക് തല്‍ക്കാലം സുധാകരന്‍ വഴങ്ങില്ല..!! നിലാപട് ആവർത്തിച്ച് സുധാകരൻ..!! ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് എ, ഐ ഗ്രൂപ്പുകള്‍
സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നു ആവര്‍ത്തിച്ചു ഗ്രൂപ്പുകള്‍.കോണ്‍ഗ്രസ്സ് പുന:സംഘടനയില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് എ ഐ ഗ്രൂപ്പുകള്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
സംഘടന തെരഞ്ഞെടുപ്പെന്ന സമ്ബൂര്‍ണ്ണ നേതൃ യോഗ തീരുമാനം നിര്‍വഹക സമിതി ചര്‍ച്ച വഴി മറി കടക്കാന്‍ ആകില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാണ്ടിന് വിടുമെന്ന് കെ സുധാകരന്‍ നേതൃ യോഗത്തില്‍ പ്രഖ്യാപിച്ചത് മാറ്റരുതെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്.
പുന:സംഘടന നിര്‍ത്തിവയ്ക്കാനുള്ള ഗ്രൂപ്പുകളുടെ ആവശ്യം ഇന്നലെ കെപിസിസി നിര്‍വ്വാഹക സമിതി തള്ളിയിരുന്നു. ഡിസിസി പുന:സംഘടന നടത്താനും തീരുമാനമായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനസംഘടന വേണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഇന്നലത്തെ നേതൃയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്ലോക്ക് തലം വരെ പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അംഗത്വ വിതരണം യൂണിറ്റ് തലത്തില്‍ തടത്താനും തീരുമാനിച്ചു. ബൂത്ത് തലത്തില്‍ നടത്തണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും തള്ളി പൂര്‍ണ്ണ പുന:സംഘടനയെ 11 ഡിസി സി പ്രിസിഡന്‍്റുമാര്‍ പിന്തുണച്ചപ്പോള്‍ ഒഴിവുകള്‍ നികത്തിയില്‍ മതിയെന്ന് ആലപ്പുഴ കോട്ടയം മലപ്പുറം ഡിസിസി പ്രസിഡന്‍്റുമാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു .
No comments