ഇക്കാര്യത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ സുധാകരന് ഒപ്പം..!! കോൺഗ്രസിൽ ഗ്രൂപ്പുകൾക്ക് ശക്തി നഷ്ടപ്പെടുന്നു..
ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പുനഃസംഘടന അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനം.
പുനസംഘടിപ്പിച്ച കെപിസിസിയുടെ പ്രഥമ നിര്‍വാഹകസമിതി യോഗത്തിലാണ് ഈ തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലവില്‍ ആരംഭിച്ചിട്ടുള്ള പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
എന്നാല്‍ ഇന്നലെ ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തില്‍ ഈ നിലപാടിനോട് ഡിസിസി പ്രസിഡന്റുമാര്‍ അനുകൂലിച്ചില്ല. 14 ഡിസിസി പ്രസിഡന്റുമാരും പുനഃസംഘടന വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് കൃത്യമായി നടത്തണമെങ്കില്‍ ശക്തമായ മണ്ഡലം ബ്ലോക്ക് കമ്മിറ്റികള്‍ വേണമെന്ന വാദം യോഗത്തില്‍ ഉയര്‍ന്നു. മണ്ഡലം കമ്മിറ്റികള്‍ നിര്ജീവമാണെന്നും മിക്കയിടത്തും ബ്ലോക്ക് പ്രസിഡന്റുമാര്‍ സജീവമെല്ലന്നും ഡിസിസി പ്രസിഡന്റുമാര്‍ കെപിസിസിക്ക് നല്കിയ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പുനഃസംഘടന അനിവാര്യമാണെന്ന് ഗ്രൂപ്പുകള്‍ക്കതീതമായി എല്ലാ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരും നിലപാടെടുത്തതോടെ മറ്റ് അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചില്ല. പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകണമെന്ന് ചില ഗ്രൂപ്പ് പ്രതിനിധികള്‍ അഭിപ്രായം മുന്നോട്ടുവെച്ചു.
എന്നാല്‍, അതിന് കാര്യമായ പിന്തുണ ലഭിച്ചില്ല. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗത്വവിതരണം യൂണിറ്റ് തലത്തില്‍ അതിവേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി.
No comments