Breaking News

ഇക്കാര്യത്തിൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാർ സുധാകരന് ഒപ്പം..!! കോൺഗ്രസിൽ ഗ്രൂപ്പുകൾക്ക് ശക്തി നഷ്ടപ്പെടുന്നു..

 


സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

നാമനിര്‍ദേശ രീതിയെ എതിര്‍ക്കുന്നവരും മുകളില്‍ നിന്നു കെട്ടിയിറക്കപ്പെട്ടവരാണെന്നു സുധാകരന്‍ പറഞ്ഞു. അതേസമയം, പുനഃസംഘടനയ്ക്കെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ഒറ്റക്കെട്ടായ ആവശ്യം കെ.സുധാകരന്‍ തള്ളിയിരുന്നു. ഇതിനാലാണ് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചത്. ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ കാര്യമാക്കുന്നില്ലെന്നു പറഞ്ഞ സുധാകരന്‍, നാമനിര്‍ദേശപ്രക്രിയയിലൂടെ നേതൃപദവിയിലെത്തിയവരെ വിമര്‍ശിക്കുന്ന ഗ്രൂപ്പ് നേതാക്കളെ പരിഹസിച്ചു. യൂണിറ്റ് കമ്മിറ്റികള്‍ വഴി അംഗത്വവിതരണം നടത്തുന്നതിന് എഐസിസിയുടെ അംഗീകാരം തേടും. യൂണിറ്റ് കമ്മിറ്റികളെ വിമര്‍ശിക്കുന്നത് അതേക്കുറിച്ച്‌ മനസിലാക്കാതെയാണെന്നും സുധാകരന്‍ പറഞ്ഞു.

No comments