Breaking News

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് തൃണമൂൽ..!! കാരണം..

 


പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

മുതിര്‍ന്ന പാര്‍ട്ടി നേതാവിനെ ഉദ്ദരിച്ച്‌ ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി മറ്റുപാര്‍ട്ടികളുമായി സഹകരിക്കുമെന്നും തൃണമൂല്‍ നേതാവ് വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ 29ന് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ പങ്കെടുത്തേക്കില്ല. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ സഹകരിക്കില്ലെന്ന് തൃണമൂല്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കൂട്ടായ്മയുണ്ടാക്കിയ ശേഷം മറ്റു പാര്‍ട്ടികളുമായി കൂട്ടായ്മക്ക് ശ്രമിച്ചാല്‍ മതിയെന്ന് തൃണമൂല്‍ നേതാവ് പറഞ്ഞു. ''ശൈത്യകാല സമ്മേളനത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. സ്വന്തം നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ആദ്യം ശ്രമിക്കേണ്ടത്. കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മിക്കവാറും ഞങ്ങള്‍ പങ്കെടുക്കാന്‍ സാധ്യതയില്ല''-അദ്ദേഹം പറഞ്ഞു. നവംബര്‍ 29ന് ഡല്‍ഹിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ തൃണമൂല്‍ എംപിമാരുടെ യോഗം ചേരും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്യും.

No comments