ഡിസിസി പ്രസിഡന്റുമാരില്‍ കേമന്‍ എറണാകുളത്തെ മുഹമ്മദ് ഷിയാസ് തന്നെ..!! ഏറ്റെടുത്ത പരിപാടികള്‍ വിജയിപ്പിക്കാനായതും പ്രവര്‍ത്തക പങ്കാളിത്തവും ഷിയാസിന്..
പുതിയ ഡിസിസി പ്രസിഡന്റുമാര്‍ പദവിയില്‍ മൂന്നു മാസം പിന്നിട്ടതോടെ പ്രവര്‍ത്തനം വിലയിരുത്തി കെപിസിസി.
പല ഡിസിസി അധ്യക്ഷന്‍മാരും ശരാശരിയില്‍ താഴെയാണ് പ്രവര്‍ത്തനമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഉടന്‍ ഡിസിസി അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനം.
എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനാണ് പ്രവര്‍ത്തനത്തില്‍ എ ഗ്രേഡ് ഉള്ളത്. ഷിയാസ് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടികളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇന്ധനവില വര്‍ധനവിനെതിരെ നടത്തിയ സമരം സിനിമാ നടന്‍ ജോജുവുമായുള്ള പ്രശ്‌നത്തില്‍ കലാശിച്ചെങ്കിലുംസമരം വിജയമായിരുന്നു.
പിന്നീട് ആലുവായിലെ മുഫിയയുടെ മരണത്തില്‍ സിഐയ്‌ക്കെതിരെ നടത്തിയ സമരത്തിന്റെ നേതൃത്വം ഡിസിസി ഏറ്റെടുത്തതും വിജയമായി. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കൊച്ചിയില്‍ ഡിസിസിക്ക് കഴിഞ്ഞു എന്നു തന്നെയാണ് വിലയിരുത്തല്‍. എറണാകുളത്തിന് പിന്നാലെ ഇടുക്കിയാണ് പ്രവര്‍ത്തനത്തില്‍ മുമ്ബില്‍.
ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചടുലമായ പ്രതികരണം ഡിസിസി നടത്തി. ഇതു ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ നിലപാട് ശ്രദ്ധിക്കാന്‍ ഇടയാക്കിയെന്നുതന്നെയാണ് വിലയിരുത്തല്‍. സിയുസികളുടെ രൂപീകരണവും ജില്ലയില്‍ വേഗത്തിലാണ്.
കോഴിക്കോട് ഡിസിസിയും സമരത്തിലും പ്രവര്‍ത്തനത്തിലും ജനശ്രദ്ധ നേടിയിട്ടുണ്ട്. പരിപാടികളില്‍ പ്രവര്‍ത്തക പങ്കാളിത്തം മുമ്ബത്തെക്കാള്‍ വര്‍ധിച്ചത് ഡിസിസി പ്രസിഡന്റിന്റെ മികവു തന്നെയാണ്. കെ പ്രവീണ്‍ കുമാറിനും മൂന്നു മാസത്തെ പ്രവര്‍ത്തനത്തില്‍ എ ഗ്രേഡിനോട് അടുത്ത് കിട്ടും.
No comments