എതിർ പാർട്ടിക്കാരുടെ വെട്ടും കുത്തും കിട്ടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്രയമായിരുന്ന തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിക്കാന്‍ കോണ്‍ഗ്രസില്‍ ഒളിയുദ്ധം..!! സുധാകരനും മമ്പറം ദിവാകരനും രണ്ടും കൽപ്പിച്ച്..!! ജയ സാധ്യത ഈ വിഭാഗത്തിന്..
കാല്‍ നൂറ്റാണ്ടിലേറെയായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സാരഥ്യം വഹിച്ചു കൊണ്ടിരുന്ന ചെയര്‍മാനും കെ.പി.സി.സി അംഗവുമായ മമ്ബറം ദിവാകരനെ പുറത്താക്കി ഭരണം പിടിക്കാനുള്ള ഒളിയുദ്ധത്തിന് കോണ്‍ഗ്രസില്‍ അരങ്ങൊരുങ്ങി.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ പ്രതിരോധതന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് ദിവാകരനെതിരെഅച്ചടക്ക നടപടി വന്നത്.
ഏറെക്കാലമായി കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രമുഖരായ ദിവാകരനും സുധാകരനും തമ്മില്‍ അകത്തും പുറത്തും പരസ്യമായി കൊമ്ബു കോര്‍ത്തുവരികയായിരുന്നു.ദിവാകരന്റെ പാനലില്‍ സി.പി. എം നോമിനികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുധാകര അനുകൂലികളുടെ ആരോപണം. മുമ്ബ് നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, സി.ടി. സജിത് എന്നിവര്‍ തോറ്റതു മുതല്‍ സുധാകര പക്ഷം ജാഗ്രതയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരനെതിരെ ദിവാകരന്‍ പരസ്യമായി രംഗത്തു വന്നതും അസ്വാരസ്യം തുറന്ന പോരിലേക്ക് നീങ്ങി.
മമ്ബറം ദിവാകരനെ ഒഴിവാക്കിക്കൊണ്ടുള്ള പാനലാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ മത്സരരംഗത്തുള്ളത്. തുടര്‍ന്ന് ദിവാകരന്‍ മറ്റൊരു പാനലുമായി രംഗത്ത് വരികയായിരുന്നു. മമ്ബറത്ത് കോണ്‍ഗ്രസിന് മേല്‍വിലാസം നേടിക്കൊടുത്ത ദിവാകരനെ മാറ്റി നിര്‍ത്തിയാല്‍ തിരച്ചടി കനത്തതായിരിക്കുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.
കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാകുന്നതിനെതിരെ മമ്ബറം ദിവാകരന്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയത് ഔദ്യോഗികവിഭാഗത്തെ പ്രകോപിച്ചിരുന്നു. സുധാകരന്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും സംഘടനാ രംഗത്ത് അതിക്രമങ്ങള്‍ കാണിച്ചുവെന്നും സ്വകാര്യ ടി.വി. ചാനലില്‍ പറഞ്ഞത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു.
കോണ്‍ഗ്രസിന് അഭിമാനമാകുന്ന തരത്തില്‍ ഇന്ദിരാഗാന്ധി ആശുപത്രിയെ ഉയര്‍ത്തിയത് ദിവാകരന്റെ സംഘാടന മികവാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു . ലിക്വിഡേഷന്‍ നടപടി നേരിട്ടിരുന്ന ആശുപത്രിയെ ലാഭത്തിലെത്തിച്ചതും ദിവാകരന്റെ ഇടപെടലുകളിലൂടെയായിരുന്നു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് പത്ത് കോടിയില്‍ പരം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ സുധാകര പക്ഷം നേതാവ് സി.ടി. സജിത്തിന്റെ നേതൃത്വത്തില്‍ പരാതിയുയര്‍ത്തിയപ്പോള്‍ തന്നെ മമ്ബറം അപകടം മണത്തതാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണം നിലച്ചതിനെ തുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യതയാണുണ്ടായത്.ദിവാകരനെ പൂട്ടാന്‍ തക്കം പാത്തുനിന്ന സുധാകര പക്ഷത്തിന് ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ് അവസരമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സി.പി. എം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ദിവാകരന്റെ നീക്കം കോണ്‍ഗ്രസ് അണികള്‍ ആകാംക്ഷയോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ദിവാകരന്‍ സി.പി. എമ്മിലേക്കു പോകാനുള്ള സാദ്ധ്യതയും അണികള്‍ തള്ളിക്കളയുന്നില്ല.
No comments