Breaking News

കോങ്ങാട് എം.എല്‍.എ കെ.ശാന്തകുമാരി പരാജയപ്പെട്ടു..!! പികെ ശശി..

 


കുഴല്‍മന്ദം സി.പി.എം ഏരിയ സമ്മേളനത്തില്‍ മത്സരം. കോങ്ങാട് എം.എല്‍.എ കെ.ശാന്തകുമാരിയെ പാനലില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടു.

ചെര്‍പ്പുള ഏരിയ സമ്മേളനത്തിലും ഔദ്യോഗിക പക്ഷം തോറ്റു.

നിലവിലെ ഏരിയ സെക്രട്ടറി കെ.വി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്റെ ഇ ചന്ദ്രബാബു ഉള്‍പ്പെടെ 13 പേരാണ് മത്സരത്തില്‍ തോറ്റത്. പികെ ശശി അനുകൂലികളാണ് കമ്മിറ്റിയിലേക്ക് വിജയിച്ചത്. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ദേവദാസ്, കുഴല്‍മന്ദം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരും ഏരിയ കമ്മിറ്റിയില്‍ നിന്നു മത്സരത്തിലൂടെ പുറത്തായി.

No comments