ജോസ് കെ മാണിക്ക് നാളെ നിർണായക ദിവസം..
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോസ്.കെ.മാണി തന്നെയാണ് മത്സരിക്കുന്നത്.
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേക്കേറിയപ്പോഴാണ് ജനുവരി 11ന് ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചത്. 2024 വരെ കാലാവധി ബാക്കി നില്‍ക്കുമ്ബോഴായിരുന്നു രാജി.
ശൂരനാട് രാജശേഖരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിലവിലെ അംഗബലത്തില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ജോസ് കെ.മാണിക്ക് തന്നെ നല്‍കാനായിരുന്നു എല്‍ഡിഎഫ് തീരുമാനം. 99 നിയമസഭാംഗങ്ങളുള്ള എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്.41 അംഗങ്ങളുള്ള യുഡിഎഫ് ഡോ.ശൂരനാട് രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കി. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം.എല്‍.എമാര്‍ വോട്ടു രേഖപ്പെടുത്തുക.
No comments