Breaking News

വർഷങ്ങൾ ഭരിച്ച സിപിഎം "കനൽ ഒരു തരിയായി"..!! കോൺഗ്രസിനെ വെല്ലുവിളിച്ച് എംഎൽഎമാരെ ചാക്കിട്ട് വടക്ക് കിഴക്കൻ സംസ്ഥാനത്ത് വേരുറപ്പിക്കാൻ ശ്രമിച്ച മമതക്ക് കിട്ടിയത് വൻ അടി..


 ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില് വെന്നിക്കൊടി പാറിച്ച്‌ ബിജെപി. അഗര്ത്തല മുനിസിപ്പല് കോര്പ്പറേഷന് ഉള്പ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില് അതിശക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്.ബിജെപി തൂത്തുവാരിയപ്പോള് സിപിഎം തകര്ന്നടിഞ്ഞു.

ഇത്തവണ അട്ടിമറി സ്വപ്നവുമായി എത്തിയ തൃണമൂല് കോണ്ഗ്രസും നിലംപറ്റി.

അഗര്ത്തല കോര്പ്പറേഷനിലെ 51 വാര്ഡുകള്‍, 13 മുനിസിപ്പല് കൗണ്സിലുകള്, ആറ് നഗര പഞ്ചായത്തുകള് എന്നിവ ഉള്പ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയില് തിരഞ്ഞെടുപ്പ് നടന്നത്. 112 ഇടങ്ങളില് അവരുടെ നോമിനികള് എതിരില്ലാതെ വിജയിച്ചു. 25 വാര്ഡുകളുള്ള ധര്മനഗര് മുനിസിപ്പല് കൗണ്സിലിലും 15 സീറ്റുകളുള്ള തെലിയമുറ മുനിസിപ്പല് കൗണ്സിലിലും 13 അംഗ അമര്പൂര് നഗര് പഞ്ചായത്തിലും ബിജെപി തൂത്തുവാരി പ്രതിപക്ഷമായ ടിഎംസിയും സിപിഎമ്മും അഗര്ത്തല കോര്പറേഷനില് അക്കൗണ്ട് തുറക്കുന്നതില് പരാജയപ്പെട്ടു.

തുഷാന്ത് കാന്തി ഭട്ടാചാര്യ, അഭിഷേക് ദത്ത എന്നിവര് വിജയിച്ച ബിജെപി സ്ഥാനാര്ത്ഥികളാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള് 15 അംഗ ഖോവായ് മുനിസിപ്പല് കൗണ്സില്, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പല് കൗണ്സില്, 15 അംഗ കുമാര്ഘട്ട് മുനിസിപ്പല് കൗണ്സില്, ഒമ്ബത് അംഗ സബ്റൂം നഗര് പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാര്ഡുകളും ബിജെപി നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര് പറഞ്ഞു.

No comments