2024ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റുകള്‍ ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് ഗുലാം നബി ആസാദ്..!! കോൺഗ്രസിന്..
നിലവിലെ സാഹചര്യങ്ങളില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടിക്ക് 300 സീറ്റുകള്‍ ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
ഭരണഘടനയിലെ 370ാം അനുച്ഛേദവുമായി ബന്ധപ്പെട്ട് തുടരുന്ന മൗനത്തെ ന്യായീകരിച്ച അദ്ദേഹം, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാറിനാണ് അത് പുനസ്ഥാപിക്കാനാകുകയെന്നും പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറാണ് കശ്മീരിന്‍റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞതെന്നും പിന്നീട് അത് പുനസ്ഥാപിച്ചിട്ടില്ലെന്നും പൂഞ്ച് ജില്ലയില്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനാവശ്യമായ 300 എം.പിമാര്‍ എന്നുണ്ടാകും? 2024ല്‍ പാര്‍ട്ടിക്ക് 300 എം.പിമാരെ കിട്ടുമെന്നും 370ാം അനുച്ഛേദം പുനസ്ഥാപിക്കുമെന്നും എനിക്ക് ഉറപ്പ് നല്‍കാനാകില്ല.
ദൈവം ഞങ്ങള്‍ക്ക് 300 എം.പിമാരെ തരട്ടെ, നിലവിലെ സാഹചര്യത്തില്‍ കിട്ടുമെന്ന് തോന്നുന്നില്ല. അതിനാല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ലെന്നും 370ാം അനുച്ഛേദത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ച്, രജൗറി മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ആസാദ്, ആള്‍ട്ടിക്ക്ള്‍ 370നെ കുറിച്ച് സംസാരിക്കുന്നത് അപ്രസക്തമാണെന്ന് പറഞ്ഞിരുന്നു.
ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതും നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുമാണ് തന്‍റെ പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയിരുന്നു. ആസാദിന്‍റെ പ്രസ്താവനക്കെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഒമര്‍ അബ്ദുല്ല രംഗത്തുവന്നു. വിഷയത്തില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നതിനു മുമ്ബേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തോല്‍വി സമ്മതിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.
No comments