ബിനീഷ് ഇനി വക്കീല്‍ വേഷത്തില്‍..!! പുതിയ സംരഭത്തിന് കൂട്ട് പി സി ജോര്‍ജിന്റെ മകന്‍, ഉദ്ഘാടന ചടങ്ങില്‍ കോടിയേരി എത്തിയേക്കില്ല..
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി വക്കീല്‍ കുപ്പായമണിയുന്നു.
പരപ്പന അഗ്രഹാര ജയില്‍ വാസത്തില്‍ നിന്ന് കിട്ടിയ അനുഭവമാണ് ഈ തീരുമാനത്തിനു പിന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. അഭിഭാഷകനാകാനുള്ള നീക്കത്തിനിടയിലായിരുന്നു കേസില്‍ കുടുങ്ങിയതെന്ന് ബിനീഷ് വ്യക്തമാക്കി.
പുതിയ സംരഭത്തിന് സഹപാഠികളും സുഹൃത്തുക്കളുമായ പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസും ബിനീഷിനൊപ്പമുണ്ട്. എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഞായറാഴ്ച ഓഫീസ് തുറക്കും. കെട്ടിടത്തിന്റെ 651-ാം നമ്ബര്‍ മുറി ഓഫീസിനായി തയാറാക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന്‍ എത്തില്ലെങ്കിലും, പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുത്തേക്കും. ബിനീഷും, ഷോണും നീനുവും 2006ല്‍ എന്‍റോള്‍ ചെയ്തതാണ്. ഷോണ്‍ രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു, രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കില്ലെന്നും, വീട്ടുകാര്‍ക്കും തങ്ങള്‍ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നു ഷോണ്‍ വ്യക്തമാക്കി.
No comments