Breaking News

അഖിലേഷ്​ യാദവ്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ മാത്രം സജീവമാകു​ന്ന വ്യക്തിയാണെന്ന്​ പ്രിയങ്ക ഗാന്ധി..!! യുപിയിൽ മത്സരം ബിജെപിയും കോൺഗ്രസും തമ്മിൽ..!! കോൺഗ്രസിന്..

 


സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും അതിക്രമവും നടക്കു​േമ്ബാള്‍ അദ്ദേഹം എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു. ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന കോണ്‍ഗ്രസ്​ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബി.ജെ.പിയുടെ ജാതി -മത രാഷ്​ട്രീയമാണ്​ സമാജ്​വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്​വാദി പാര്‍ട്ടിയും പിന്തുടരുന്നതെന്നും അവര്‍ ആരോപിച്ചു. 'ഇത്തരം രാഷ്​ട്രീയത്തിലൂടെ വോട്ട്​ നേടാമെന്നും അവസരങ്ങള്‍ മുതലാക്കി ഭരണം പിടിക്കാമെന്നും അവര്‍ കരുതുന്നു. സമൂഹത്തില്‍ ചേരിതിരിവ്​ ഉണ്ടാക്കി ബി.ജെ.പി വീണ്ടും ജയിക്കുമെന്ന്​ ചിലര്‍ പറയുന്നത്​ കേട്ടിട്ടുണ്ട്​. എന്തിന്​, പ്രധാന പ്രതിപക്ഷമായി പരിഗണിക്കപ്പെടുന്ന പാര്‍ട്ടികള്‍ വികസന അജണ്ട തീരുമാനിക്കുന്നില്ല എന്നതാണ്​ യാഥാര്‍ഥ്യം' -പ്രതിജ്ഞ റാലി അഭിസംബോധന ചെയ്​ത്​ പ്രിയങ്ക ഗാന്ധി പറഞ്ഞു.

സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ബിജ്​നോറില്‍ നിന്നുള്ള 19കാരന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ പൊലീസ്​ വെടിവെപ്പിലും. ഇതുമായി ബന്ധപ്പെട്ട്​ യാ​തൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു.

അഖിലേഷ്​ ജി അവരുടെ വീടുകള്‍ സന്ദര്‍ശിച്ചോ എന്ന്​ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. സോനഭദ്രയില്‍ പതിമൂന്ന്​ ആദിവാസികള്‍ കൊല്ലപ്പെട്ടു. അഖിലേഷ്​ അവിടെപോയോ​? ഉന്നാവിലും ഹത്രാസിലും സ്​ത്രീകള്‍ക്ക്​ നേരെ അതിക്രമം നടന്നു. അഖ​ിലേഷ്​ അവിടെ പോയോ? കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരിയില്‍ അദ്ദേഹം പോയോ? തെരഞ്ഞെടുപ്പ്​ സമയത്തിലൂടെ കടന്നുപോകു​േമ്ബാഴും അദ്ദേഹമോ പാര്‍ട്ടിയോ സജീവമാകു​ന്നുണ്ടോ? -പ്രിയങ്ക ഗാന്ധി ചോദിച്ചു. ആഗ്രഹ, അലഹബാദ്​, ഹത്രാസ്​ എന്നിവിടങ്ങളില്‍ ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കു​േമ്ബാള്‍ എസ്​.പി, ബി.എസ്​.പി നേതാക്കള്‍ മൗനം പാലിക്കുന്നതിനെതിരെയും അവര്‍ പ്രതികരിച്ചു.

No comments