മമതയെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് പിസി ചാക്കോ..!! പ്രധാനമന്ത്രി കോൺഗ്രസിന് പുറത്ത് നിന്ന്..
2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ബി.ജെ.പിക്കെതിരെ കൈകോര്‍ക്കുമെന്നും തങ്ങളുടെ നിലപാട് എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. പ്രതിപക്ഷം യോജിച്ച് ബി.ജെ.പിയെ നേരിടാന്‍ തയാറാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കേണ്ടതായിരുന്നു. അതിന് കഴിഞ്ഞില്ല. മമതയെ കോണ്‍ഗ്രസ് ശത്രുവായി കാണുന്നത് ശരിയായ രീതിയല്ല. മമതയെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാവണം.
ആര് പ്രധാനമന്ത്രിയാവണമെന്ന് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ലെന്നും കോണ്‍ഗ്രസുകാരല്ലാത്തവര്‍ പ്രധാനമന്ത്രിയായിട്ടുണ്ടെന്നും ചാക്കോ സൂചിപ്പിച്ചു. വികസനപദ്ധതികള്‍ക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസും ബി.ജെ.പിയും വര്‍ഗീയ ശക്തികളും കൈകോര്‍ക്കുകയാണ്. അട്ടപ്പാടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി വേണം. സംസ്ഥാന പ്രസിഡന്റിെന്റ നേതൃത്വത്തില്‍ നേതാക്കള്‍ അട്ടപ്പാടി സന്ദര്‍ശിച്ചതായും ചാക്കോ അറിയിച്ചു.
No comments