'ധൈര്യമുണ്ടെങ്കില്‍ ധുരിയില്‍ നിന്ന് മത്സരിക്കൂ'; പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയെ വെല്ലുവിളിച്ച് ഭഗ്‍വന്ത് മാൻ..!!
പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിംഗ് ഛന്നിയെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗ്‍വന്ത് മന്‍.
തനിക്കെതിരെ ധുരി സീറ്റില്‍ നിന്ന് മത്സരിക്കാനാണ് ഭഗ്‍വന്ത് മന്‍ വെല്ലുവിളിച്ചത്. 'സംവരണ സീറ്റായതിനാല്‍ ചരണ്‍ജിത് ഛന്നിയുടെ മണ്ഡലമായ ചംകൗര്‍ സാഹിബില്‍ നിന്ന് എനിക്ക് മത്സരിക്കാന്‍ കഴിയില്ല, പക്ഷേ അദ്ദേഹത്തിന് ധുരിയില്‍ നിന്ന് മത്സരിക്കാം, ഞാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു' ഭഗ്‍വന്ത്മാന്‍ പറഞ്ഞു.
പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ധുരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഭഗ്‍വന്ത് മന്‍ മത്സരിക്കുന്നത്. ഭഗ്‍വന്ത് മന്‍ എം.പിയായ സംഗ്രൂര്‍ ജില്ലയിലാണ് ധുരി മണ്ഡലം. ജനുവരി 18 ന് നടന്ന ഫോണ്‍ വഴി നടത്തിയ അഭിപ്രായ സര്‍വേയില്‍ 93 ശതമാനത്തിലധികം ആളുകള്‍ ഭഗ്‍വന്തിനെയാണ് മുഖ്യമന്ത്രിയായി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടി ഭഗ്‍വന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസില്‍ നിന്നുള്ള ദല്‍വീര്‍ സിംഗ് ഖാന്‍ഗുരയാണ് നിലവില്‍ ധുരി മണ്ഡലത്തിലെ എംഎല്‍എ. 2012ല്‍ അരവിന്ദ് ഖന്ന ജയിച്ച സീറ്റില്‍ ഭഗ്‍വന്തിന് ശക്തമായ മത്സരം തന്നെ നേരിടേണ്ടി വരും.
No comments