ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി..!! മുന്‍ ഉപമുഖ്യമന്ത്രി ദയാനന്ദ് നര്‍വേകര്‍ രാജിവെച്ചു..!! പാർട്ടിയിൽ ചേർന്ന്..
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയേകി മുന്‍ ഉപമുഖ്യമന്ത്രി ദയാനന്ദ് നര്‍വേകര്‍ പാര്‍ട്ടി വിട്ടു.
പോര്‍വോരിം മണ്ഡലത്തില്‍ നിന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടും.
2021 ഒക്ടോബറിലാണ് നര്‍വേക്കര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഏഴുതവണ എം.എല്‍.എ ആയിരുന്നു. എം.ജി.പി ടിക്കറ്റില്‍ 1977ല്‍ തിവിം മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിലെത്തിയത്. അല്‍ഡോണ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എയായി. 1999 നവംബര്‍ മുതല്‍ 2000 ഒക്ടോബര്‍ വരെയാണ് ഉപമുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്.
1985 മുതല്‍ 1989 വരെ സ്പീക്കറായിരുന്നു. വിവിധ ക്യാബിനറ്റുകളില്‍ ധനകാര്യം, നിയമം, തൊഴില്‍, ഹൗസിങ് ബോര്‍ഡ്-നഗര വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
No comments