Breaking News

അസമില്‍ 18 ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു..

 


അസമില്‍ 18 ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുവാഹത്തിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച്‌ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എ.പി.സി.സി) ഭൂപന്‍ കുമാര്‍ ബോറ, പ്രദ്യുത് ബൊര്‍ദോലോയ് എം.പി, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ദേബബ്രത സൈകിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

യുവാക്കളടക്കം സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലെന്ന് ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു. അസമിലെ കോളജുകളിലും സര്‍വകലാശാലകളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്‌.യു.ഐ) സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടിയതായും ഭൂപന്‍ കുമാര്‍ വ്യക്തമാക്കി.

No comments