ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ കോണ്‍ഗ്രസ് പുറത്താക്കി..!! നടപടി ബിജെപി..
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പാര്‍ട്ടിവിടല്‍ പ്രഖ്യാപനങ്ങളും ഒപ്പം പുറത്താക്കലും.
ഉത്തരാഖണ്ഡില്‍ (Uttarakhand) മറുകണ്ടം ചാടാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും നടപടിയെടുക്കുകയാണ്. മഹിളാ കോണ്‍ഗ്രസ് അധ്യഷ സരിത ആര്യയെ കോണ്‍ഗ്രസ് പുറത്താക്കി. നൈനിറ്റാള്‍ സീറ്റ് നല്‍കാതിരുന്നതിനാല്‍ സരിത ആര്യ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനിരിക്കെയാണ് നടപടി.
ഇന്നലെ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെ മന്ത്രി സ്ഥാനത്തു നിന്നും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പുറത്താക്കിയിരുന്നു. ഹരക് സിംഗ് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു നടപടി. ബിജെപി 6 വര്‍ഷത്തേക്ക് ഹരക് സിംഗിനെ നീക്കി. ഹരക് സിംഗുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ബിജെപി ഡിസംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. യുപിയില്‍ ബിജെപി മന്ത്രിമാര്‍ കൂടുമാറി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് ക്ഷീണമായിരിക്കെയാണ് ഉത്തരാഖണ്ഡിലും തിരിച്ചടിയുണ്ടാകുന്നത്.
No comments