Breaking News

പതിനൊന്നാമത് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് പശ്ചിമ ബംഗാള്‍ വേദിയാകും

 


ഡിവൈഎഫ്‌ഐയുടെ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനത്തിന് പശ്ചിമ ബംഗാള്‍ വേദിയാകും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

വരുന്ന മേയ് മാസത്തില്‍ കല്‍ക്കത്തയില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. കഴിഞ്ഞ രണ്ട്‌ ദിവസമായി നടന്നുവരുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ര്‍ണരൂപം

ഡിവൈഎഫ്‌ഐ പതിനൊന്നാമത് അഖിലേന്ത്യ സമ്മേളനത്തിന് പശ്ചിമബംഗാള്‍ വേദിയാകും.

വരുന്ന മെയ് മാസത്തില്‍ കല്‍ക്കത്തയില്‍ വച്ചാണ് സമ്മേളനം.രണ്ട്‌ ദിവസമായി മുംബൈയില്‍ നടന്നുവന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലാണ് അഖിലേന്ത്യ സമ്മേളനം സംബന്ധിച്ച തീരുമാനമെടുത്തത്.

No comments