ഡിജിറ്റല്‍ അംഗത്വ വിതരണവുമായി കോണ്‍ഗ്രസ്..!! കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്..!! 50 ലക്ഷം അംഗങ്ങൾ.. 15 രൂപ..
സംസ്ഥാനത്ത് ഡിജിറ്റല്‍ അംഗത്വ വിതരണവുമായി കോണ്‍ഗ്രസ്.
ഈ വര്‍ഷം സംസ്ഥാനത്ത് 50 ലക്ഷം പേര്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കും. അഞ്ച് രൂപയാണ് അംഗത്വഫീസ്. തിരിച്ചറിയല്‍ കാര്‍ഡിനുള്ള 10 രൂപയും ചേര്‍ത്ത് 15 രൂപ അംഗത്വം സ്വീകരിക്കുന്നവരില്‍ നിന്ന് ഈടാക്കും. ഓണ്‍ലൈന്‍ വഴിയും നേരിട്ട് കൂപ്പണുകളിലൂടെയും അംഗത്വം നല്‍കും.
കോണ്‍ഗ്രസ് പാര്‍ട്ടി മെന്പര്ഷിപ്പ് എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഡിജിറ്റല്‍ അംഗത്വമെടുക്കാം.
കഴിഞ്ഞ തവണ 33 ലക്ഷം പേര്‍ക്കായിരുന്നു കേരളത്തില്‍ നിന്ന് പാര്‍ട്ടി അംഗത്വമുണ്ടായിരുന്നത്. അംഗത്വ വിതരണത്തിന് ഭവനസന്ദര്‍ശനവും നടത്തും. അംഗത്വവിതരണം ഏകോപിപ്പിക്കുന്നതിന് സംസ്ഥാന- ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ നേതാക്കള്‍ക്ക് ചുമതലയുണ്ടാകും.
No comments