സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എം.ശിവശങ്കര്‍ പുസ്തകമെഴുതിയതെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എം.ശിവശങ്കര്‍ പുസ്തകമെഴുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. അനുമതിയില്ലാതെയാണ് ശിവശങ്കര്‍ പുസ്തകം എഴുതിയതെന്ന കാര്യം ആദ്യമായിട്ടാണ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ശിവശങ്കര്‍ ജയിലില്‍ കിടന്ന കാലത്തെ അനുഭവങ്ങളാണ് പുസ്തകമാക്കിയത്. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലെഴുതിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കേസിലെ കൂട്ടുപ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത് വിവാദമായിരുന്നു.
No comments