'അത് അദ്ദേഹത്തിന്‍റെ മഹാമനസ്കത'..!! ജാഗ്രതയോടെ പരസ്പരം പുകഴ്ത്തി മയാവതിയും അമിത്ഷായും..!! മായാവതി ഒടുവിൽ പുറത്ത്..
ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബി.എസ്.പി നേതാവ് മായാവതിയും ബി.ജെ.പി നേതാവ് അമിത്ഷായും തമ്മിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്
പരസ്പരം കുറ്റപ്പെടുത്താതെയും ജാഗ്രതയോടെ പുകഴ്ത്തിയുമാണ് ഇരുവരുടെയും പ്രസ്താവനകള്‍.
മയാവതിയുടെ പ്രസക്തി നഷ്ടമായിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞത്. ഇതേ കുറിച്ചുള്ള പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് മയാവതി പ്രതികരിച്ചതിങ്ങനെ: 'സത്യം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്‍റെ മഹാമനസ്കത കൊണ്ട്'.
യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. സവര്‍ണ-മുന്നാക്ക വോട്ടുകളാണ് ബി.ജെ.പി പ്രധാനമായും ലക്ഷ്യമിടുന്നത്. ദലിത്-മുസ്ലിം-പിന്നാക്ക വോട്ടുകളിലാണ് സമാജ്വാദിയുടെ പ്രതീക്ഷ. പിന്നാക്ക വോട്ടുകളാണ് ബി.എസ്.പിയുടെ ശക്തി. ബി.എസ്.പി ദലിത്-മുസ്ലിം വോട്ടുകള്‍ സമാഹരിക്കുന്നത് വോട്ട് ഭിന്നിക്കാനും ബി.ജെ.പിക്ക് വിജയത്തിനും സഹായകരമാകുമോ എന്നാണ് അഭിമുഖത്തില്‍ അമിത് ഷായോട് ചോദിച്ചത്. മായാവതിയുടെ പ്രസ്ക്തി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
സത്യം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്‍റെ മഹാമനസ്കതയാണെന്നായിരുന്നു മയാവതി പ്രതികരിച്ചത്. 'ബി.ജെ.പിക്കും എസ്.പിക്കും പകരം ബി.എസ്.പി വിജയക്കുമോയെന്ന് ആര്‍ക്കറിയാം. എല്ലാം കാലം തീരുമാനിക്കും' -ജാഗ്രതയോടെയായിരുന്നു മായാവതിയുടെ പ്രതികരണം.
അതേസമയം, സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കാനും അവര്‍ തയാറായി. 'എസ്.പിയെ വോട്ടര്‍മാര്‍ തള്ളിയതാണ്. ആ പാര്‍ട്ടി അധികാരത്തിലെത്തുമ്ബോഴെല്ലാം ഗുണ്ടാരാജാണിവിടെ' - ബി.ജെ.പിയുടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് മായാവതി പറഞ്ഞു. നേരത്തെ യു.പിയില്‍ ക്രിമനലുകളുടെ ഭരണമായിരുന്നെന്നും ഗുണ്ടാരാജ് അവസാനിച്ചത് യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോഴാണെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു.
എസ്.പിക്കെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോഴും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിനെതിരെ മായാവതി വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.
No comments