മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ടി.എം.സി നിലനിറുത്തി
അസന്‍സോള്‍, ബിധാനഗര്‍, ചന്ദാനഗര്‍, സില്‍ഗുരി എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ടി.എം.സി നിലനിറുത്തിയതിന് പുറമെ, ഇടതുകോട്ടയായ സിലിഗുരിയും പിടിച്ചെടുത്തു. 47 സീറ്റുകളുള്ള സില്‍ഗുരിയില്‍ 35 ഇടങ്ങളിലാണ് വോട്ടെണ്ണി തീര്‍ന്നത്. ഇതില്‍ 31സീറ്റിലും തൃണമൂല്‍ ജയിച്ചു.രണ്ടിടത്ത് ബി.ജെ.പിയും ഒരു സീറ്റില്‍ ഇടത് പാര്‍ട്ടികളും ഒരിടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്. ബിധാനഗറില്‍ 41ല്‍ 39 സീറ്റിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ഒരു സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി. 33 സീറ്റുകളുള്ള ചന്ദാനഗറില്‍ 20 സീറ്റിലെ ഫലം പൂര്‍ണമായി.
19 സീറ്റില്‍ തൃണമൂല്‍ ജയിച്ചു. ഒരിടത്ത് ഇടത് പാര്‍ട്ടികളും ജയിച്ചു. 106 സീറ്റുകളുള്ള അസന്‍സോളില്‍ ഫലം വ്യക്തമായ 55 വാര്‍ഡുകളില്‍ 50ലും തൃണമൂലാണ് ജയിച്ചത്. നാല് സീറ്റ് ബി.ജെ.പിക്കും ഒരു സീറ്റ് സ്വതന്ത്രനും കിട്ടി.
No comments