കനത്തപോരാട്ടം.. പഞ്ചാബിൽ ആര്‍ക്കും തനിച്ച് ഭൂരിപക്ഷം കിട്ടില്ല.. കറുത്ത കുതിരയാവാൻ അമരീന്ദര്‍..
നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് അധ്യക്ഷനുമായ അമരീന്ദര്‍ സിങ്.
ബി.ജെ.പിയുമായും ശിരോമണി അകാലിദളുമായും (സംയുക്ത്) സഖ്യമുണ്ടാക്കിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിരമിക്കാനാകുകയോ ക്ഷീണിക്കുകയോ ചെയ്തിട്ടില്ലെന്ന് പാട്യാലയിലെ രാജകുടുംബാംഗമായ ഈ 79 കാരന് അടിവരയിട്ട് പറയുന്നു.
''പഞ്ചാബിനെയും രാജ്യത്തെയും മികച്ച സ്ഥലമാക്കാനുള്ള ത്വരയാണ് ഈ പ്രായത്തിലും തന്നെ മുന്നോട്ട് നയിക്കുന്നത്. വിരമിക്കാന്‍ തയാറല്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. ഇതെന്റെ ഒമ്ബതാമത്തെ െതരഞ്ഞെടുപ്പാണ്. രണ്ടുതവണ പാര്‍ലമെന്റിലേക്കും ആറുതവണ നിയമസഭയിലേക്കും െതരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ബഹുകോണ മത്സരമാണ് സംസ്ഥാനത്ത്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതായി കാണുന്നില്ല -അമരീന്ദര്‍ പറഞ്ഞു.
ദലിത് നേതാവായ ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ജാതിക്കോ സമുദായത്തിനോ അല്ല വോട്ടുചെയ്യേണ്ടത്. മറിച്ച് കഴിവിനാണെന്നും അമരീന്ദര്‍ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്ബോള്‍, നമ്മള് വോട്ട് ചെയ്യേണ്ടത് ജാതിയുടെ പേരിലല്ല. അദ്ദേഹത്തിന് മന്ത്രിയാകാനുള്ള കഴിവേയുള്ളൂ- അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
No comments