Breaking News

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എല്ലാ ശക്തിയും സംഭരിച്ചാണ് കോണ്‍ഗ്രസ് പോരാടുന്നത്.. ഇങ്ങനെ ചെയ്താൽ സ്ത്രീ ശാക്തീകരണം ആയി എന്ന് കരുതുന്നവരാണ് ബിജെപിയെന്ന് പ്രിയങ്ക ഗാന്ധി..

 


ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എല്ലാ ശക്തിയും സംഭരിച്ചാണ് കോണ്‍ഗ്രസ് പോരാടുന്നത് എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

യുപിയില്‍ പുതിയ ഒരു രാഷ്ട്രീയം രൂപപ്പെടുത്താന്‍ ആണ് കോണ്‍ഗ്രസിന്റെ പോരാട്ടം.

ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ ബി.ജെ.പി ശ്രമിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങള്‍ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങള്‍ എന്നും സൗജന്യമായി ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ സ്ത്രീ ശാക്തീകരണം ആയി എന്ന് കരുതുന്നവരാണ് ബിജെപിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

No comments