മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീണ്ടും ടീമില്‍
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീണ്ടും ടീമില്‍ ഇടംനേടി. ട്വന്റി20 പരന്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.ഇതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ഇന്ത്യയുടെ നായകനായി. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകന്‍. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ട്വന്റി20യില്‍ വിശ്രമം അനുവദിച്ചു. ഋഷഭിനുപകരം ഇഷാന് കിഷനാണ് ട്വന്റി20യില്‍ വിക്കറ്റ് കീപ്പര്‍. പരിക്കേറ്റു പുറത്തായിരുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ട്വന്റി20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചതാണ് മറ്റൊരു പ്രത്യേകത. ട്വന്റി20ക്കുള്ള ടീമിലും കുല്‍ദീപുണ്ട്.
No comments