തെക്കന്‍ കേരളത്തില്‍ മഴയ്‌ക്കും കാറ്റിനും സാധ്യത
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ അപ്രതീക്ഷിത കാലാവസ്‌ഥാ മാറ്റം കാരണമാണിത്. മലയോര മേഖലകളിലും നല്ല മഴയ്‌ക്കു സാധ്യതയെന്ന് കാലാവസ്‌ഥാ ഗവേഷകര്‍. ഈ മാസം 23 വരെയാണ് ഒറ്റപ്പെട്ട സാമാന്യം ഭേദപ്പെട്ട മഴ പ്രതീക്ഷിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) എന്ന കാലാവസ്‌ഥാ പ്രതിഭാസമുണ്ട്. ഇതിനൊപ്പം കിഴക്കുനിന്നുള്ള കാറ്റും ശക്‌തമായി. കാറ്റ് ഈര്‍പ്പത്തെ ശക്‌തിയായി വലിച്ചെടുക്കുന്നതാണ് മഴയ്‌ക്കു കാരണം. മലയോര മേഖലകളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റടിച്ചേക്കും. മൂന്നോ നാലോ മിനിറ്റേ നീണ്ടുനില്‍ക്കൂവെങ്കിലും കൃഷിനാശമുണ്ടാക്കാം.
ഫെബ്രുവരിയില്‍ കൂടുതല്‍ മഴ ലഭിച്ചത് പതിവില്ലാത്തതാണെന്ന് കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോഴുണ്ടായ എം.ജെ.ഒ അപൂര്‍വമാണെന്ന് ഗവേഷകനായ ഡോ. എം.ജി. മനോജ് ചൂണ്ടിക്കാട്ടി.
വേനല്‍ മഴയില്‍ 22 ശതമാനത്തിന്റെ കുറവുണ്ട്. 16.2 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സ്‌ഥാനത്ത് 12.6 മില്ലീ മീറ്ററാണ് കിട്ടിയത്. അതേസമയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ വേനലിലും സാമാന്യം മികച്ച മഴ കിട്ടി.
No comments