Breaking News

നോമിനേറ്റ് ചെയ്യപ്പെടുന്നവരും സംഘടനാ തിരഞ്ഞെടുപ്പില്‍ പിന്തുണ നേടുമെന്ന് എ.ഐ.സി.സി..!! സുധാകരനും..

 


പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന കോണ്‍ഗ്രസിലെ വിവിധ സമിതികളിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നവരും സംഘടനാ തിരഞ്ഞെടുപ്പിനെ നേരിട്ട് പിന്തുണ തെളിയിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വറും പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍ ജി.പരമേശ്വരയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രിലില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് വരെ സംസ്ഥാന കോണ്‍ഗ്രസില്‍ ആരംഭിച്ച അംഗത്വവിതരണം പാര്‍ട്ടിയിലെ പുനഃസംഘടനയ്ക്ക് തടസമാകില്ലെന്നും എ.ഐ.സി.സി നേതാക്കള്‍ വ്യക്തമാക്കി. കേരളത്തില്‍ കെ.പി.സി.സി രൂപം നല്‍കിയ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രാജ്യത്ത് ആദ്യമാണ്.

കേരളത്തില്‍ 50 ലക്ഷം പേര്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കും. അഞ്ച് രൂപയാണ് അംഗത്വഫീസ്. തിരിച്ചറിയല്‍ കാര്‍ഡിനുള്ള 10 രൂപയും ചേര്‍ത്ത് 15 രൂപ ഈടാക്കും. നേരിട്ട് കൂപ്പണുകളിലൂടെയും ഓണ്‍ലൈന്‍ വഴിയും അംഗത്വം നല്‍കും. അംഗത്വവിതരണത്തിന് ഭവനസന്ദര്‍ശനവും നടത്തും. അംഗത്വവിതരണം ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ തലങ്ങളില്‍ നേതാക്കള്‍ക്ക് ചുമതലയുണ്ടാകും.

കൂടുതല്‍ പേരിലേക്കെത്തുന്നതിന് ഡിജിറ്റല്‍ അംഗത്വവിതരണം ആവശ്യമാണെന്ന് കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ ജി. പരമേശ്വര നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനതലത്തില്‍ പരിശീലനം നേടുന്നവര്‍ ജില്ലകളിലെത്തി ആവശ്യമായ നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായി.

No comments