Breaking News

മാസ്‌ക് ആദ്യമായി കണ്ടതു പോലെ, യു പിയില്‍ പ്രചരണത്തിനിടെ മാസ്‌ക് ധരിക്കാന്‍ അറിയാതെ കഷ്ടപ്പെടുന്ന നേതാവിന്റെ വീഡിയോ വൈറൽ..

 


രണ്ട് വര്‍ഷമായി കൊവിഡ് നാട്ടില്‍ എത്തിയത് മുതല്‍ മാസ്‌ക് ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് നാം എല്ലാവരും. എന്നാല്‍ ഇപ്പോഴും മാസ്‌കിനെ ഒരു അദ്ഭുത വസ്തുവിനെ പോലെ നോക്കുന്ന നേതാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

യു പിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവസേനയുടെ റാലിയില്‍ പങ്കെടുത്ത നേതാവാണ് മാസ്‌ക് അണിയുവാന്‍ ബുദ്ധിമുട്ടുന്നത്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥനഗറിലെ ദുമാരിയഗഞ്ചിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഇന്റര്‍ കോളേജില്‍ സ്ഥാനാര്‍ത്ഥി രാജു ശ്രീവാസ്തവയെ പിന്തുണച്ച്‌ കൊണ്ട് നടത്തിയ റാലിയിലെ നേതാവിന്റെ മാസ്‌കണിയല്‍ കാഴ്ചയാണ് വീഡിയോയിലുള്ളത്. ഫെബ്രുവരി 24 നാണ് റാലി സംഘടിപ്പിച്ചത്.

ശിവസേന എംപിയായ ധൈര്യശില്‍ മാനെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മറ്റൊരു നേതാവ് മാസ്‌കുമായി ഗുസ്തി പിടിച്ചത്. മുഖംമൂടി ധരിക്കാന്‍ പാടുപെട്ട നേതാവിന്റെ വിവരങ്ങള്‍ ലഭ്യമല്ല. ഒടുവില്‍ മറ്റൊരാള്‍ സഹായിച്ചപ്പോഴാണ് നേതാവിന് മാസ്‌ക് ധരിക്കാനായത്.

No comments