യുക്രൈന്‍ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ളാദിമിര്‍ സെലന്‍സ്കിയെ ഫോണില്‍ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ.
അക്രമം ഉടന്‍ അവസാനിപ്പിച്ച് ചര്‍ച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയോട് രാഷ്ട്രീയ പിന്തുണ തേടിയെന്ന് സെലന്‍സ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കടന്നുകയറ്റക്കാര്‍ യുക്രൈനിലുണ്ടന്ന് സെലന്‍സ്കി മോദിയെ അറിയിക്കുകയായിരുന്നു.
No comments