Breaking News

കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി മമതാ ബാനര്‍ജി..


 യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

പിന്തുണ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. ആഭ്യന്തര വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

'രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കപ്പെടാത്തതാണ്. മുതിര്‍ന്ന മുഖ്യമന്ത്രി എന്ന നിലയില്‍ രക്ഷാദൗത്യങ്ങള്‍ക്കായി എല്ലാ പിന്തുണയും നല്‍കുന്നു. ആഭ്യന്തര വിയോജിപ്പുകള്‍ മാറ്റിവെച്ച്‌ രാജ്യമെന്ന നിലയില്‍ ഒറ്റക്കെട്ടായി അന്താരാഷ്ട്ര പ്രതിസന്ധിയെ നേരിടണം' മമത പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.

'സ്വതന്ത്രമായ കാലം മുതല്‍ ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നതും, കടന്നുകയറ്റങ്ങളെ എതിര്‍ക്കുന്നതുമായ രാജ്യമാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നത്', മമത കത്തില്‍ ചൂണ്ടിക്കാട്ടി.

No comments