ശശി തരൂരിന്റേത് വ്യക്തിപരമായ നിരീക്ഷണം..!! റഷ്യ - യുക്രെയിന്‍ വിഷയത്തില്‍ എംപിയെ തള്ളി കോണ്‍ഗ്രസ്..
റഷ്യ - യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്‌ക്കെതിരെ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് കോണ്‍ഗ്രസ്.
ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തില്‍ നിന്നുള്ള എം പിയായ ശശി തരൂരും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ തയ്യാറായതിനിടെയാണ് വിരുദ്ധമായ നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
റഷ്യ - യുക്രെയിന്‍ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സമവായത്തിന്റെ പാത സ്വീകരിക്കണമെന്ന് ഇന്ന് കോണ്‍ഗ്രസ് ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച വാദങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഇന്നത്തെ നിലപാടെന്നത് ശ്രദ്ധേയമാണ്. മുന്‍ കേന്ദ്ര മന്ത്രിയും പാര്‍ട്ടിയുടെ അന്താരാഷ്ട്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനുമായ ആനന്ദ് ശര്‍മ്മയുടെ പേരിലാണ് പ്രസ്താവന. അതേസമയം യുക്രെയിനില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ലോകത്തിന്റെ മുഴുവന്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ ഐക്യരാഷ്ട്ര സഭയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശശി തരൂര്‍ ഭാവിയില്‍ ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ ഭാഗത്തായിരുന്നു നിലയുറപ്പിച്ചിരുന്നതെന്ന് പറയാന്‍ ഇടവരുത്തരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
No comments