ഉന്നതനേതൃത്വത്തിന് തങ്ങളുടെ ഇഷ്ടങ്ങള്‍ക്കൊത്ത് തുള്ളുന്ന ദുര്‍ബലനായ മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് സിദ്ദു
ഉന്നതനേതൃത്വത്തിന് തങ്ങളുടെ ഇഷ്ടങ്ങള്‍ക്കൊത്ത് തുള്ളുന്ന ദുര്‍ബലനായ മുഖ്യമന്ത്രിയെയാണ് വേണ്ടതെന്ന് സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാന്‍ഡിന് സിദ്ദുവിന്റെ പരോക്ഷ വിമര്‍ശനം.
പുതിയൊരു പഞ്ചാബ് നിര്‍മിക്കണമെങ്കില്‍ അതിന്റെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ കരങ്ങളിലാണുള്ളത്. അതുകൊണ്ട് മുഖ്യമന്ത്രിയെ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കണം. തങ്ങളുടെ പാട്ടിനൊത്ത് തുള്ളുന്ന ദുര്‍ബലനായ മുഖ്യമന്ത്രിയെയാണ് ഉന്നതനേതൃത്വത്തിന് ആവശ്യം. അത്തരമൊരു മുഖ്യമന്ത്രിയെയാണോ നിങ്ങള്‍ക്ക് വേണ്ടത്?- പ്രവര്‍ത്തകരോട് സിദ്ദു ചോദിച്ചു.
No comments