'ജോസ്.കെ.മാണിക്ക് അധികാരത്തോട് ആര്‍ത്തിയെന്ന് വി.എന്‍ വാസവന്‍'..!!
രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജോസ് കെ.മാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ദേശാഭിമാനിയില്‍ വന്ന വി.എന്‍ വാസവന്‍റെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്.
ജോസ്.കെ.മാണിക്ക് അധികാരത്തോട് ആര്‍ത്തിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ 2019 ല്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ലോക്സഭാംഗത്വം രാജിവെച്ച് രാജ്യസഭയിലേക്കുപോയ ജോസ്.കെ.മാണി എം.പിയുടെ നടപടി അധികാരത്തോടുള്ള ആര്‍ത്തിയും കച്ചവട രാഷ്്ട്രീയത്തിന്റെ ഉദാഹരണവുമാണെന്നായിരുന്നു നിലവില്‍ സഹകരണമന്ത്രിയായ വി.എന്‍ വാസവന്‍ അന്ന് പ്രസംഗിച്ചത്.
സ്വന്തം സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാന്‍ എന്തു നെറികേടും കാട്ടുന്ന ഇത്തരക്കാര്‍ പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനമാണ്. ഇവര്‍ക്കെതിരെ പ്രതികാരത്തോടെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറയുന്നു. കോട്ടയം ലോക്ഭാ മണ്ഡലത്തെ അനാഥമാക്കിയ ജോസ്.കെ മാണിക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയുടെ ചിത്രം
No comments