Breaking News

പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്തയെ പരാമര്‍ശിച്ച്‌ കെ.മുരളീധരൻ..!! സ്വന്തം പക്ഷത്തേക്ക്..

 


‘കൗരവ പക്ഷത്തേക്കായിരിക്കണം അമ്ബുകളെയ്യേണ്ടത്… അല്ലാതെ സ്വന്തം പടയുടെ നേര്‍ക്കല്ല’; പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്തയെ പരാമര്‍ശിച്ച്‌ കെ.മുരളീധരന്‍ എം.പി പറഞ്ഞു.

കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ നോക്കുന്നതിനു പകരം സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനല്ല ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

ഡി.സി.സി ഹാളില്‍ പി.ശങ്കരന്‍ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ച വരെ റഷ്യ – യുക്രൈന്‍ യുദ്ധമാണ് മാദ്ധ്യമങ്ങളിലെ പ്രധാന ചര്‍ച്ചയെങ്കില്‍ പിന്നീട് അതിന്റെ സ്ഥാനത്ത് കോണ്‍ഗ്രസിലെ യുദ്ധമായി.

പാര്‍ട്ടിയാണ് വലുതെന്ന് എല്ലാവരും ഓര്‍ക്കണം. കൂട്ടായ നേതൃത്വമാണ് ഇപ്പോള്‍ ആവശ്യം. പഴയ കാലത്ത് ഗ്രൂപ്പ് കളിക്കുമ്ബോഴെല്ലാം ഭരണവും അധികാരവുമുണ്ടായിരുന്നു. സ്‌പോട്‌സ്‌മാന്‍സ്പിരിറ്റുമുണ്ടായിരുന്നു .ആദ്യം അധികാരം കിട്ടട്ടെ. എന്നിട്ടാവാം ആര്‍ക്കൊക്കെ ഏതൊക്കെ സ്ഥാനം വേണമെന്നു തീരുമാനിക്കാന്‍-മുരളി പറഞ്ഞു.

No comments