ബിഹാറില്‍ ബി.ജെ.പി സഖ്യ സര്‍ക്കാറിനൊപ്പം..!! യു.പിയില്‍ ശത്രുപക്ഷത്ത്..!! കോൺഗ്രസിനും..
ബിഹാറില്‍ ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ അംഗമായ വികാസ് ഷീല് ഇന്സാന് പാര്‍ട്ടി (വി.ഐ.പി) ഉത്തര്‍പ്രദേശില്‍ ശത്രുപക്ഷത്ത്.
ബി.ജെ.പിയുടെ പരാജയമാണ് യു.പിയില്‍ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് വി.ഐ.പി അധ്യക്ഷനും ബിഹാര്‍ മന്ത്രിസഭാംഗവുമായ മുകേഷ് സഹാനി പറഞ്ഞു.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്ത ഇടങ്ങളില്‍ എസ്.പി., ബി.എസ്.പി അല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. നിഷാദ് സമുദായത്തിന് സംവരണം നല്‍കാതെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും കബളിപ്പിക്കുകയാണ്.
ഓരോ തെരഞ്ഞെടുപ്പ് വരുമ്ബോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സംവരണം ഉറപ്പുനല്‍കാറുണ്ട്. പക്ഷെ, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവര്‍ അക്കാര്യം മറക്കുകയാണ് പതിവ്. ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെതിരെ ശക്തമായ തിരിച്ചടി നല്‍കണം.
യു.പിയില്‍ അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒരിക്കല്‍ അവര്‍ പരാജയപ്പെട്ടാല്‍ നിഷാദ് സമുദായത്തിന്റെ ശക്തി മനസിലാക്കുമെന്നും സഹാനി കൂട്ടിച്ചേര്‍ത്തു.
No comments