മണിപ്പൂരില്‍ ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി 'വൃന്ദ തൗണോജം' ; പ്രചാരണത്തിന് നേരിട്ടത്തി അമിത് ഷാ..
മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയയെ കീഴടക്കിയ വനിതാ പൊലീസ് ഓഫീസര്‍ വൃന്ദ തൗണോജം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു.
അഴിമതിക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ശക്തമായ നടപടിയെടുത്ത വൃന്ദ തൗണോജത്തിന് ഏറെ ജനപ്രീതിയുമുണ്ട്. ഇവര്‍ മത്സരിക്കുന്നത് ബി.ജെ.പിക്ക് ചെറുതല്ലാത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തി വൃന്ദ തൗണോജത്തിനെതിരെ പ്രചാരണം നടത്തിയത്. ഇംഫാലിലെ ഈസ്റ്റിലെ യായ്സ്‌കുല്‍ അസംബ്ലി മണ്ഡലത്തിലെത്തിയ അമിത്ഷാ ബൃന്ദക്കെതിരെ കഴിഞ്ഞ ദിവസം വീടുവീടാന്തരം പ്രചാരണം നടത്തി.
ബൃദ്ധയുടെ ഭര്‍ത്താവിന്റെ പിതാവ് മണിപ്പൂരിനെതിരായ സായുധ കലാപത്തിന് നേതൃത്വം നല്‍കിയാളായിരുന്നു. എന്നിട്ടും മണിപ്പൂര്‍ പൊലീസില്‍ മയക്കുമരുന്ന് നിര്‍മ്മാര്‍ജ്ജന ദൗത്യത്തിലെ മുഖ്യ പങ്ക് ബൃന്ദ വഹിച്ചിരുന്നു. മരുന്ന് മാഫിയ തലവനെ സഹായിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങുമായുള്ള അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടര്‍ന്ന് പൊലീസ് സേനയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.
No comments