Breaking News

ബി.ജെ.പിയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന കൗരവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്ന് രാഹുല്‍ ഗാന്ധി..!! എസി റൂമിൽ പാർട്ടിക്ക് ശല്യമായി..

 


ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കൗരവരുടെ ലിസ്റ്റ് തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കണമെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി.

വെറുതെ ഓഫീസുകളില്‍ എ.സിയില്‍ ഇരുന്ന് ഒന്നും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുന്ന നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കണമെന്നാണ് രാഹുല്‍ ഗാന്ധി നേതൃത്വത്തോട് നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള നേതാക്കള്‍ പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, ഇ.ഡി തുടങ്ങിയവരേയും മാധ്യമങ്ങള്‍, പൊലീസ്, ഗുണ്ടകള്‍ എന്നിവരെയും മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

ബി.ജെ.പി രാഷ്ട്രീയം കാരണം ഗുജറാത്ത് ഏറെ കഷ്ടപ്പെടുകയാണ്. ഇപ്പോള്‍ തന്നെ ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു കഴിഞ്ഞു എന്ന കാര്യം പ്രവര്‍ത്തകര്‍ മനസിലാക്കണം. വളരെ പ്രതീക്ഷയോടെയാണ് ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ നോക്കിക്കാണുന്നത്. കോണ്‍ഗ്രസിനെ ദ്രോഹിച്ചതിനേക്കാളേറെ ഗുജറാത്തിലെ ജനങ്ങളെ ബി.ജെ.പി ദ്രോഹിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ത്രിദിന സന്ദര്‍ശനത്തിന് ഗുജറാത്തിലെത്തിയ രാഹുല്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ബി.ജെ.പിയെ കെട്ടുകെട്ടിക്കാന്‍ തനിക്ക് കഴിവുള്ള അഞ്ച് നേതാക്കളെ കിട്ടിയാല്‍ മതിയെന്നും രാഹുല്‍ പറഞ്ഞു.

No comments