ഒന്നുകില്‍ ഞാന്‍ മുഖ്യമന്ത്രി..!! ഇല്ലെങ്കില്‍ വീട്ടിലിരിക്കും..!! തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്ബ് ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ പോര്..
ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുള്ള തീയതി അടുകുന്തോറും കോണ്‍ഗ്രസിനുള്ളിലെ അധികാര വടംവലി മുറുകുന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ജയസാദ്ധ്യതയെകുറിച്ച് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ഒന്നുകില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്നും അല്ലെങ്കില്‍ വീട്ടിലിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.
ഇതിനുമുമ്ബ് കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ വിജയിച്ചപ്പോഴെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹരീഷ് റാവത്തിന്റെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ 2002ല്‍ എന്‍ ഡി തിവാരിക്കു വേണ്ടിയും 2012ല്‍ വിജയ് ബഹുഗുണയ്ക്ക് വേണ്ടിയും റാവത്തിന് ഒഴിഞ്ഞുനില്‍ക്കേണ്ടി വന്നിരുന്നു.
അതേസമയം റാവത്തിന്റെ പ്രതികരണത്തെ കുറിച്ച് സൂചിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആരാകുമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് പറഞ്ഞു. ആദ്യം തിരഞ്ഞെടുപ്പ് ജയിക്കുകയാണ് വേണ്ടെതെന്നും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാല്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പ്രീതം സിംഗ് വ്യക്തമാക്കി.
പ്രീതം സിംഗും ഹരീഷ് റാവത്തും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പലപ്പോഴും പരസ്യമായി കലഹിച്ചിട്ടുള്ളതായി ദേശീയ മാദ്ധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
No comments