ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ഒപ്പംകൂട്ടാന്‍ കെ.സി.ആറും..!! ഒപ്പം പിണറായിയും..
ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസിമിതി പ്രസിഡന്റുമായ കെ.ചന്ദ്രശേഖര്‍ റാവു. ബി.ജെ.പിക്ക് ബദല്‍ തേടി പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന മമത ബാനര്‍ജിക്ക് പിന്തുണയേകുന്നതാണ് കെ.സി.ആറിന്റെയും നീക്കം.
കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് സൂചന. കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഒപ്പംകൂട്ടില്ലെന്ന് നേരത്തേ മമതയും പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, മഹാരാഷ്ട മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ എന്നിവരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. മമത വൈകാതെ തെലങ്കാനയിലെത്തുമെന്നാണ് വിവരം. മമത ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ സ്റ്റാലിനും വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യത്തിനേ സാധിക്കൂവെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നത്. എന്നാല്‍, മമതയെ മുന്നില്‍ നിര്‍ത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ കെ.സി.ആര് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തിയിലാണ്.
ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഭരണഘടനവിരുദ്ധ പ്രവര്‍ത്തനങ്ങളിലും അധികാര ദുര്‍വിനിയോഗത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, കോണ്‍ഗ്രസില്ലാതെ പുതിയ പ്രതിപക്ഷ നീക്കം എത്രമാത്രം വിജയം കാണുമെന്നറിയില്ല.
No comments