ബംഗാളില്‍ തൃണമൂലിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം..!! ചേരിപ്പോര് രൂക്ഷം..
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പേരില്‍ പ്രശസ്തനായ പ്രശാന്ത് കിഷോറിനെതിരെ തൃണമൂല്‍ എം.പി.
കല്യാണ്‍ ബാനര്‍ജി. തൃണമൂലിനെ ദേശീയ പാര്‍ട്ടിയാക്കാനുള്ള മമതയുടെ ശ്രമത്തിന് വിലങ്ങുതടിയായാണ് പാര്‍ട്ടിക്കകത്ത് തന്നെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. തൃണമൂലിനെ നയിക്കുന്നത് ചില കോണ്‍ട്രാക്ടര്‍മാരാണെന്നും പാര്‍ട്ടിയുടെ അന്ത:സത്തയും മൂല്യവും അല്ല അവര്‍ക്ക് പ്രശ്‌നമെന്നുമാണ് കല്യാണിന്റെ ആരോപണം.
പ്രശാന്തിന്റെ പേര് പറയാതെയാണ് വിമര്‍ശനം നടത്തിയിട്ടുള്ളത്. തൃണമൂലിന്റെ സംഘടനാ സംവിധാനത്തില്‍ പ്രശാന്ത് കിഷോര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് എം.പി.യുടെ തുറന്ന വിമര്‍ശനം. പ്രശാന്ത് നയിക്കുന്ന സ്വകാര്യ പ്രചാരണ കമ്ബനിയായ ഐപാകിനെതിരെയാണ് കല്യാണ്‍ രംഗത്ത് വന്നിരിക്കുന്നത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത പോലും അറിയാതെ സ്ഥാനാര്‍ത്ഥി പട്ടിക പ്രശാന്ത് കിഷോറിന്റെ കമ്ബനി ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. ഇതോടെയാണ് കല്യാണ്‍ എതിര്‍ത്തുകൊണ്ട് പ്രസ്താവന നടത്തിയത്.
പുറത്തുവിട്ട ലിസ്റ്റ് സ്വയം അറിഞ്ഞിട്ടില്ലെങ്കിലും മമതയ്‌ക്ക് അംഗീകരിക്കേണ്ടിവന്നതും കല്യാണിനെ ചൊടിപ്പിച്ചു. ഐപാക് കമ്ബനി പുറത്തു വിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സ്വതന്ത്രരായി നില്‍ക്കുന്നത് പാര്‍ട്ടിക്ക് ദോഷമാണെന്നും കല്യാണ്‍ പറയുന്നു.
'ഈ പാര്‍ട്ടിയെ ചില കോണ്‍ട്രാക്ടര്‍മാര്‍ നയിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരം പിടിക്കേണ്ടത് അത്യാവശ്യമായിരുന്നു, അതിനാലാണ് ഐപാക് രംഗത്തെത്തിയത്.'
'എന്നാല്‍ സംഘടനയ്‌ക്കകത്തെ ആളെന്ന നിലയില്‍ ഇത്തരം സംവിധാനം പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ദുര്‍ബലപ്പെടുത്തും. ഇന്ന് പാര്‍ട്ടിക്ക് നല്ല ജനകീയ അടിത്തറയുണ്ട്.' അതിനാല്‍ ഇത്തരം പുറമേ നിന്നുള്ള സംവിധാനങ്ങളെ പരിമിതപ്പെടുത്തണമെന്നും കല്യാണ്‍ ആവശ്യപ്പെട്ടു.
ഒരാഴ്ച മുമ്ബ് തൃണമൂല്‍ നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിക്കെതിരേയും കല്യാണ്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
No comments