Breaking News

ഒന്നുങ്കില്‍ സുധാകരന്റെ പിടിവാശി ജയിക്കും.. അല്ലെങ്കില്‍ കെപിസിസി സ്ഥാനം അങ്ങ് ഉപേക്ഷിക്കും..

 


പുനഃസംഘടന ഉടന്‍ വേണമെന്ന പിടിവാശിയില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

 താന്‍ ആവശ്യപ്പെട്ടിട്ടല്ല കെപിസിസി അധ്യക്ഷനാക്കിയത് ഇപ്പോള്‍.

മുമ്ബ് ആഗ്രഹിച്ചിരുന്നു. അന്ന് തന്നുമില്ല. അതുകൊണ്ട് തന്നെ പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യമാണെന്ന് സുധാകരന്‍ പറയുന്നു. അതിനിടെ ഹൈക്കമാന്‍ഡ് ഇടപെടലോടെ രൂക്ഷമായ പുനഃസംഘടനാ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സമവായശ്രമം തുടങ്ങി. സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് ചര്‍ച്ച നടത്തും.

സംഘടനാ തിരഞ്ഞെടുപ്പിന്റെ അംഗത്വ പ്രചാരണം ഈ മാസം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനു മുന്‍പു പുനഃസംഘടന നടത്തും. അല്ലാത്ത പക്ഷം പുനഃസംഘടനാ പ്രക്രിയ ഉപേക്ഷിക്കേണ്ടി വരും. ഇത് സുധാകരന്‍ അംഗീകരിക്കില്ല. സമവായത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തും. ഇരുവരും ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടു. പുനഃസംഘടനയാണ് ഉദ്ദേശ്യമെങ്കില്‍ പാര്‍ട്ടിയില്‍ അവിശ്വാസവും അകലവും വര്‍ധിപ്പിക്കാതെ അതു പൂര്‍ത്തിയാക്കും. എയും ഐയും ഇക്കാര്യത്തില്‍ സുധാകരനൊപ്പമാണ്. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമ പട്ടിക പുറത്തിറക്കുന്നതിനു മുന്‍പ് എല്ലാ പ്രധാന നേതാക്കളേയും കാണിച്ചേക്കും.

കെസി വേണുഗോപാല്‍ പരസ്യമായി പ്രശ്‌നങ്ങളോട് പ്രതികരിച്ചിട്ടില്ല. കെസി ഇടഞ്ഞു നിന്നാല്‍ പുനഃസംഘടന പൊളിയും. ഇത് കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപമാകാനും സാധ്യതയുണ്ട്. അങ്ങെനെ ഒരു സാഹചര്യം എയും ഐയും മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ പരമാവധി കരുതലുകള്‍ അവര്‍ എടുക്കുന്നു. കെ മുരളീധരനെ മുന്നില്‍ നിര്‍ത്തി ഐ ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സുധാകരനും വേണുഗോപാലും തമ്മിലെ ഭിന്നത പരമാവധി അവര്‍ വിനിയോഗിക്കും.

പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം വന്നെങ്കിലും, മുന്നോട്ടെന്ന നിലപാടാണു സുധാകരന്റേത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്ബോള്‍ ആറുമാസംകൊണ്ടു പുനഃസംഘടനയെന്നായിരുന്നു സുധാകരന്റെ പ്രഖ്യാപനം. ഗ്രൂപ്പ് താല്‍പര്യങ്ങളുടെയും പാരവയ്പിന്റെയും പേരില്‍ പല പ്രതിസന്ധികളുണ്ടായെങ്കിലും അന്തിമഘട്ടത്തിലെത്തിച്ചു. ഇനി പിന്നോട്ടു പോകില്ല. എന്തുവന്നാലും പുനഃസംഘടന നടത്തണമെന്നാണ് സുധാകരന്റെ നിലപാട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സുധാകരന് പിന്തുണയുമായുണ്ട്.

No comments