Breaking News

രമേശ് ചെന്നിത്തലയുമായുള്ള ഐക്യം ഗ്രൂപ്പ് വളര്‍ത്താൻ അല്ല..!! പാര്‍ട്ടി ശക്തിപ്പെടുത്താൻ..

 


ഗ്രൂപ്പ് വളര്‍ത്തുന്നതിന്റെ ഭാഗമായി ഐക്യത്തെ കാണേണ്ടതില്ലെന്ന് കെ മുരളീധരന്‍. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ഐക്യമെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കമാന്‍ഡ് ഇടപെട്ട് പുന:സംഘടന നിര്‍ത്തിയതിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമ്ബോഴാണ് കെ മുരളീധരന്റെ പ്രതികരണം. വിവാദങ്ങള്‍ക്കൊടുവില്‍ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയത്.

No comments