Breaking News

ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യാനുള്ളതാണ് നിര്‍ദ്ദേശങ്ങള്‍ .

 


മേയ് 13 മുതല്‍ മൂന്ന് ദിവസങ്ങളിലായി രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യാനുള്ളതാണ് നിര്‍ദ്ദേശങ്ങള്‍ .

ദേശീയ തലത്തില്‍ വിജയ സാധ്യതയുള്ള 250 ലോക്സഭാ മണ്ഡലങ്ങള്‍ കണ്ടെത്തി പാര്‍ട്ടി സംവിധാനം ശക്തമാക്കണം. ഒരു പ്രവര്‍ത്തകന് 40 വീടുകളുടെ ചുമതല നല്‍കണം. കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന് അകറ്റുന്ന ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം. ഓരോ ബൂത്തിലും 10-15 സജീവ പ്രവര്‍ത്തകരെ ഉറപ്പ് വരുത്തണം. താഴെത്തട്ടിലെ പ്രചാരണത്തിന് വാട്ട്സ്‌ആപ്പ് കൂട്ടായ്മകള്‍ ഫലപ്രദമായി ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കോര്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണം. നേതാക്കളുടെ പ്രവര്‍ത്തനമടക്കം ഈ സമിതി നിരീക്ഷിക്കണം. ജനപിന്തുണയ്ക്ക് അനുസൃതമായ ഭാരവാഹിത്വം നല്‍കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല സമര്‍പ്പിച്ചത്.

No comments