Breaking News

കേരളത്തില്‍ വരും മണിക്കൂറിലും മഴ തുടരും

 


കേരളത്തില്‍ വരും മണിക്കൂറിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മധ്യ വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച്‌ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ തുടരാനാണ് സാധ്യത. കഴിഞ്ഞ എട്ടുദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പെയ്തത് കാസര്‍കോട് ജില്ലയിലാണ്. ഒരാഴ്ചക്കിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് (728.5 മില്ലീ മീറ്റര്‍). പിന്നാലെ പുളിങ്ങോം, മഞ്ചേശ്വരം, ഉപ്പള, കൊട്ടിയൂര്‍, പൈക്ക, പെരിങ്ങോം എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി.

No comments