പ്രതിഷേധം കടുപ്പിച്ച് കോര്‍പറേഷനിലെ പ്രതിപക്ഷം
കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോര്‍പറേഷനിലെ പ്രതിപക്ഷം രംഗത്ത്.
കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ഈ സര്‍ക്കാര്‍ വന്നതിന്‍്റെ ഗുണം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പെന്‍ഷന്‍ ഇല്ല, കിറ്റ് ഇല്ല. ബന്ധു നിയമനം , അഴിമതി എന്നിവ മാത്രം നടക്കുന്നു. ആനാവൂര്‍ നാഗപ്പന്‍ മാര്‍ കേരളത്തെ കുട്ടിച്ചോറാക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ പിണറായി വിജയനാണ്.

No comments