ബഹ്‌റൈന്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും
ബഹ്‌റൈന്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും. നാല്പത് പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
ഇതോടൊപ്പം നാല് മുനിസിപ്പല്‍ കൗണ്‍സിലിലേക്കും തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ബഹ്‌റൈനില്‍ നേരത്തെ പാര്‍ട്ടി ബാനറിലാണ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നത്. എന്നാല്‍ നിലവില്‍ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ നിര്‍ത്തലാക്കിയ അവസ്ഥയാണ് ബഹ്റൈനിലുള്ളത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായാണ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

No comments