Breaking News

ക​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു; ക​രു​ത്താ​യി യു​വാ​ക്ക​ൾ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ

ക​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു; ക​രു​ത്താ​യി യു​വാ​ക്ക​ൾ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ

കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചു വെന്ന് കെ. സുധാകരൻ. കരുത്തായും കൈത്താങ്ങായും യുവാക്കൾ ഒപ്പ മുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്ത ഹൈക്കമാൻഡിന്‍റെ തീരുമാനത്തോട് ഭിന്ന അഭിപ്രായമില്ല. ഒറ്റ ക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ വെല്ലു വിളിയാണ് ഇത്. സിപിഎമ്മിനെ തിരെയും ബിജെപി ക്കെതിരെയും യുവ മനസുകളെ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിക്കും. പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത എഐസിസി നേതൃത്വത്തെ അഭിനന്ദിക്കുന്നു. ഭാരവാഹികളെ തെരഞ്ഞെടുത്തതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്നും സുധാകരൻ പറഞ്ഞു.

No comments